വിലങ്ങാട് ഉരുള്‍പൊട്ടല്‍: കൃഷി നാശത്തിന് ഓണ്‍ലൈന്‍ അപേക്ഷ നൽകാനുള്ള സമയം നീട്ടി


കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടലിനെ തുടർന്ന് പ്രദേശത്തെ കര്‍ഷകര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിഞ്ഞിരുന്ന സാഹചര്യത്തില്‍ കൃഷി നാശത്തിന് AIMS പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ അപേക്ഷ നൽകുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 15 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.  ഉരുള്‍പൊട്ടലില്‍ കൃഷിനാശം സംഭവിച്ച പ്രദേശത്തുള്ള കര്‍ഷകരിൽ ഇനിയും അപേക്ഷ നൽകാത്തവര്‍ കൃഷിഭവനുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് അപേക്ഷിക്കണം. ഫോണ്‍: 9383471893.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000