വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സ്‌ ഉദ്ഘാടനം നാളെ

കോഴിക്കോട്: വടകര നഗരസഭക്ക് പുതുതായി നിർമിച്ച ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സിന്റെ ‌ ഉദ്ഘാടനം നാളെ (തിങ്കൾ) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി
വിജയൻ നിർവഹിക്കും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, എംഎൽഎമാരായ കെ കെ രമ,
ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ,  ഷാഫി പറമ്പിൽ എം പി, ചെയർപേഴ്സൺ കെ പി ബിന്ദു എന്നിവർ പങ്കെടുക്കും.

15 കോടി രൂപ ചെലവിൽ നാലു നിലകളിലായി നിർമിച്ച കെട്ടിടത്തിൽ നഗരസഭ ഓഫീസ് കെട്ടിടം, കൗൺസിൽ ഹാൾ, ലിഫ്റ്റുകൾ, അഗ്നി നിയന്ത്രണ സംവിധാനം, പാർക്കിങ് സൗകര്യം, വിവിധ വകുപ്പുകൾക്ക് പ്രത്യേകം മുറികൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്.
കേരള നിയമസഭയെ അനുസ്‌മരിപ്പിക്കുന്ന വിധത്തിലാണ് കൗൺസിൽ ഹാൾ സജീകരിച്ചിരിക്കുന്നത്. നെറ്റ് സീറോ ക്യാമ്പയിൻ പദ്ധതി ഏറ്റെടുത്ത കേരളത്തിലെ ആദ്യത്തെ നഗരസഭയയുടെ കെട്ടിടമായതിനാൽ
ഹരിത, നെറ്റ് കാർബൺ മാനദണ്ഡം പാലിച്ചാണ് കെട്ടിടം പരിപാലിക്കുക.

Leave a Reply

Your email address will not be published. Required fields are marked *