3,319 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ചുവരെഴുത്തുകള്‍, ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ എന്നിവയുള്‍പ്പടെ 3,319 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു ഇടങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്. പൊതു ഇടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച  സ്ഥാനാര്‍ഥികളുടെ പ്രചാരണ സാമഗ്രികകളും നീക്കം ചെയ്തിട്ടുണ്ട്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000