കഥാസമാഹാരം പ്രകാശനം

കോഴിക്കോട്: ഗിരീഷ്  പെരുവയലിൻ്റെ ഏറ്റവും പുതിയ കൃതിയായ ‘അഹസ്സ്’ കഥാസമാഹാരം പ്രകാശനം ചെയ്തു.
പെരുവയൽ  സേവാ സമിതി ഫൗണ്ടേഷൻ ഓഡിറ്റോയത്തിൽ ടി. പി. സി വളയന്നൂരിൻ്റെ അദ്ധ്യക്ഷതയിലായിരുന്നു ചടങ്ങ്. കേന്ദ്ര സാഹിത്യ അക്കാദമി  അവാർഡ് ജേതാവ്  ശ്രീജിത്ത് മൂത്തേടത്ത് കവി അലി കടുകശ്ശേരിക്ക് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു.
ബിജു. എം. പി പുസ്തകം പരിചയപ്പെടുത്തി. കവി ശ്രുതിൻ എൻ. എസ് .ആശംസ അറിയിച്ചു.
ഷൈലജ മധുവനത്ത് സ്വാഗതവും സുരേഷ് മീനാസദനം നന്ദിയും പറഞ്ഞു. കോഴിക്കോട് പൂർണാ പബ്ലിക്കേഷൻസാണ് പ്രസാധകർ.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000