കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സെപ്റ്റംബര്‍ മൂന്നിന് കോഴിക്കോട് നടത്താന്‍ നിശ്ചയിച്ച് മാറ്റിവച്ച ക്യാമ്പ് സിറ്റിംഗ് 10ന് ചൊവ്വാഴ്ച രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കും.
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തും. നോട്ടീസ് ലഭിച്ച കേസുകളില്‍ പരാതിക്കാലത്തെയും ഇപ്പോഴത്തെയും പൊതുബോധന ഓഫീസര്‍മാര്‍, ഒന്നാം അപ്പീല്‍ അധികാരികള്‍, ഹരജിക്കാര്‍, അഭിഭാഷകര്‍, സാക്ഷികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണം. രാവിലെ 10.15ന് രജിസ്‌ട്രേഷന്‍ആരംഭിക്കും.

