സർക്കാർ ഓഫീസുകളിൽ വിവരാവകാശ നിയമം കൂടുതൽ ശക്തമാക്കും

കോഴിക്കോട്: സർക്കാർ ഓഫീസുകളിൽ വിവരാവകാശനിയമം  കൂടുതൽ ശക്തമാക്കുമെന്ന് വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ പറഞ്ഞു. ജനങ്ങൾക്ക് വിവരങ്ങൾ യഥാസമയം ലഭിക്കുന്നതിനുള്ള വിപ്ലകരമായ നിയമമാണ് വിവരാവകാശ നിയമം 2005 എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചേംബർ ഹാളിൽ ചേർന്ന ഓണാഘോഷ ചടങ്ങിൽ പ്രസിഡന്റ് വിനീഷ് വിദ്യാധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിറാജുദ്ധീൻ ഇല്ലത്തൊടി സ്വാഗതം പറഞ്ഞു. വിശോബ് പി,  റഫി പി ദേവസ്സി, എം മുസമ്മിൽ, എ പി അബ്ദുള്ളക്കുട്ടി,  ടി പി അഹമ്മദ് കോയ എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000