അനുശോചിച്ചു
കോഴിക്കോട്: കലയുടെ പ്രവർത്തക സമിതിയംഗവും മാതൃഭൂമി ചീഫ് സബ് എഡിറ്ററുമായിരുന്ന ടി ഷിനോദ് കുമാറിന്റെ നിര്യാണത്തിൽ കല അനുശോചിച്ചു. പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
മാധ്യമ പ്രവർത്തകൻ എന്ന നിലയിലും കലാ സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിലും ചുരുങ്ങിയ കാലം കൊണ്ട് തന്റെ മികവും പ്രതിബദ്ധതയും പ്രകടമാക്കിയ വ്യക്തിത്വമായിരുന്നുവെന്ന് അനുശോചന പ്രമേയത്തിൽ പറഞ്ഞു.
സെക്രട്ടറി അഡ്വ. കെ പി അശോക് കുമാർ, ട്രഷറർ കെ സുബൈർ, കെ വിജയരാഘവൻ, എൻ ചന്ദ്രൻ, സുരേന്ദ്രൻ പാറാടൻ, വി എം ജയദേവൻ, അഡ്വ. കെ എം കാദിരി, പി സുധാകരൻ, അങ്കത്തിൽ അജയ്കുമാർ, വിനീഷ് വിദ്യാധരൻ, വി ജയദേവ്, കെ ടി സുബൈർ, കെ പി രമേഷ്, ഉമേഷ് എന്നിവർ സംസാരിച്ചു.