കോഴിക്കോട്: എൽ.ഐ.സി യിൽ ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് മൂന്ന്, നാല് തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തണമെന്ന് എൽ.ഐ.സി.എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ 34-ാമത് വനിതാ കൺവൻഷൻ ആവശ്യപ്പെട്ടു.
എൽ.ഐ.സി ഓഫീസുകളിൽ പോളിസി ഉടമകൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ പുതിയ നിയമനം അത്യാവശ്യമാണ്. നിരവധി തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോഴും നിയമനത്തിന് തയ്യാറല്ലാത്ത എൽ.ഐ.സി മാനേജ്മെന്റ് നടപടി ഇന്ത്യൻ യുവജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണെന്ന് പ്രമേയം വിലയിരുത്തി.
തൊഴിലാളിദ്രോഹ ലേബർ കോഡുകൾ യൂണിയൻ സർക്കാർ പിൻവലിക്കുക, സമഗ്ര ഇൻഷുറൻസ് നിയമ ഭേദഗതി കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക, വനിതാ സംവരണ ബിൽ പ്രയോഗവൽക്കരിക്കുക, പൊതുമേഖലാ ഇൻഷുറൻസ് വ്യവസായത്തെ ശക്തിപ്പെടുത്തുക, സ്ത്രീകൾക്കും കുട്ടികൾക്കും ട്രാൻസ്ജെൻഡേഴ്സിനും നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക, വർഗീയതയെ ചെറുക്കുക, ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ പ്രമേയങ്ങളും കൺവെൻഷൻ അംഗീകരിച്ചു.
കോഴിക്കോട് സരോജ് ഭവനിൽ നടന്ന കൺവെൻഷൻ ഡോ. എം.ഷിലുജാസ് (സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപിക, ഫറൂഖ് കോളേജ് കോഴിക്കോട്)
ഉദ്ഘാടനം ചെയ്തു .
വനിതാ സബ്കമ്മിറ്റി കൺവീനർ ടി. ബിന്ദു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.പി.കൃഷ്ണൻ (വൈസ് പ്രസിഡന്റ്, എ.ഐ.ഐ.ഇ.എ) സംസാരിച്ചു. എം.ജെ. ശ്രീരാം (ജനറൽ സെക്രട്ടറി, എൽ.ഐ.സി.ഇ.യു, കോഴിക്കോട് ഡിവിഷൻ) ക്രോഡീകരണ പ്രസംഗം നടത്തി.
കെ.രേഖ (കൊയിലാണ്ടി), ദിബ്ന ദിനേശ് (കണ്ണൂർ), കെ.പി.ബിന്ദു (കൽപ്പറ്റ), പി.എം.ബീന, (കോഴിക്കോട്), എൻ.വി. പ്രമീള (പെരിന്തൽമണ്ണ), പി. രജില (തലശ്ശേരി), പി.കെ.ഭാഗ്യബിന്ദു (കോഴിക്കോട്), ബിന്ദു ശങ്കർ (താമരശ്ശേരി) എം.വിജിഷ (മഞ്ചേരി), എൻ.പി. ശ്രീലത (പെരിന്തൽമണ്ണ), കെ. നിഷ (കോഴിക്കോട്) എന്നിവർ സംസാരിച്ചു.
എൽ.ഐ.സി ഗെയിംസ് ചെസ്സ് ടൂർണമെൻ്റിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ബിന്ദു.കെ.സരിതയെ കൺവെൻഷനിൽ ആദരിച്ചു. എസ്.സെഡ്.ഐ.ഇ.എഫ് ജോയിന്റ് സെക്രട്ടറി ഐ.കെ. ബിജു ബിന്ദു.കെ.സരിതയെ പൊന്നാട അണിയിച്ചു.
എ.ഡി.പൂർണിമ, പി.കെ.ഭാഗ്യബിന്ദു, വി.കെ. ഷഹാന എന്നിവരടങ്ങിയ പ്രസെഡിയം കൺവെൻഷൻ നടപടികൾ നിയന്ത്രിച്ചു. ജോയിന്റ് കൺവീനർ സി.എച്ച്.സപ്ന സ്വാഗതവും ജോയിന്റ് കൺവീനർ വി.കെ.ഷഹാന നന്ദിയും പറഞ്ഞു.
കാസറഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുമായി 102 പ്രതിനിധികൾ വനിതാ കൺവൻഷനിൽ പങ്കെടുത്തു.
പുതിയ ഭാരവാഹികൾ:-
കൺവീനർ:-
ടി.ബിന്ദു (കോഴിക്കോട്)
ജോയൻ്റ് കൺവീൻമാർ: –
സി.എച്ച്.സപ്ന, കോഴിക്കോട്.
എ.ഡി. പൂർണിമ, കോഴിക്കോട്.
എം. ചിത്ര, കോഴിക്കോട്.
വി.കെ.ഷഹാന, കോഴിക്കോട്.
വി. തനൂജ, തലശ്ശേരി
ശൈലജ.കെ, പെരിന്തൽമണ്ണ
ബിന്ദു.കെ.പി, കൽപ്പറ്റ
പ്രീത തോമസ്, രാമനാട്ടുകര
കെ.ഷൈലജ, കാസർഗോഡ്
എൽ.ഐ.സിയിൽ റിക്രൂട്ട്മെന്റ് നടത്തണം

