‹

മാനവരാശിക്കാവശ്യം സമാധാനം: മന്ത്രി കടന്നപ്പള്ളി

കോഴിക്കോട്: ലോകം കൊച്ചുഗ്രാമമായി മാറിയ കാലത്ത്, ഭൂമിയുടെ ഏത് ഭാഗത്തുണ്ടാകുന്ന യുദ്ധവും നാശവും മനുഷ്യരെ ഒന്നാകെ തകര്‍ക്കുന്നതാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. അതുകൊണ്ട് തന്നെ ഇനിയൊരു യുദ്ധം മാനവരാശിയുടെ ഉന്മൂലനാശത്തിലാണ് അവസാനിക്കുക. മാനവരാശിക്കാവശ്യം സമാധാനവും വികസനവുമാണെന്നും മന്ത്രി പറഞ്ഞു.
ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘യുദ്ധവെറിക്കെതിരെ, സമാധാന കൂട്ടായ്മ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എം.വി മുഹമ്മദലി അധ്യക്ഷനായി. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഹുസൈന്‍ മടവൂര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി. മുഖ്യ ആക്ടിങ് ഖാസി സഫീര്‍ സഖാഫി, സി.എസ്.ഐ ബിഷപ്പ് ഹൗസ് സെക്രട്ടറി റവ.ഫാദര്‍ രാജു ചീരന്‍, ദാവൂദി ബോറാ ഖാസി ശൈഖ് അബ്ബാസലി മൈമൂണ്‍, ഡോ.ഐ.പി. അബ്ദുസ്സലാം, ടി.മുഹമ്മദ് വേളം, പി.എന്‍.അബ്ദുള്‍ ലത്തീഫ് മദനി, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ്, എ.സജീവന്‍, ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എം.വി.റംസി ഇസ്മായില്‍, ട്രഷറര്‍ കെ.വി ഇസ്ഹാഖ് എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000