കോഴിക്കോട്: മാങ്കാവ്-കണ്ണിപറമ്പ് റോഡില്‍ പാലത്തുംകുഴി ഡ്രെയിനേജ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രിൽ 30 മുതൽ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
മാങ്കാവ്-കണ്ണിപറമ്പ് റോഡ് വഴി പോകുന്ന ഭാരം കൂടിയ വാഹനങ്ങള്‍ പെരുമണ്ണ അങ്ങാടിയില്‍ നിന്ന് തിരിഞ്ഞ് വെള്ളായിക്കോട് റോഡ് വഴി പോകണം.

