കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദ വേദിയുടെ
പത്മരാജൻ അനുസ്മരണ സദസ്സ് പത്മരാജന്റെ മകൻ അനന്തപത്മനാഭൻ ഉദ്ഘാടനം
ചെയ്തു. ആർ. കനകാംബരൻ അനുസ്മരണ പ്രഭാഷണം നടത്തി
സമദ് മങ്കട അധ്യക്ഷനായി. ഗിരീഷ് പെരുവയൽ സ്വാഗതം ആശംസിച്ചു.
സിനിമ സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പത്മരാജൻ പുരസ്കാരം ശത്രുഘ്നനും, വിവിധ മേഖലകളിൽ നിന്ന്
ശ്രീകാന്ത് മൂർത്തി(ഗായകൻ )
ഡോ.ശശികല പണിക്കർ
(നോവൽ)
കൃഷ്ണപ്രിയ( സീരിയൽ ആക്ടറസ്സ്) എന്നിവർക്കും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. നടി അനുപമ, ഷൈലജ മധുവനത്ത്, ഷാനവാസ് കണ്ണഞ്ചേരി, കെ. പി. ദിനേശൻ എന്നിവർ സംസാരിച്ചു.

