നിയുക്തി മെഗാ ജോബ്‌ഫെയര്‍ നാളെ

കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് നാളെ (ജനുവരി 31) രാവിലെ 10 മുതല്‍ വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ ‘നിയുക്തി’ സൗജന്യ മെഗാ ജോബ്‌ഫെയര്‍ സംഘടിപ്പിക്കും. ബാങ്കിങ്, ഓട്ടോമൊബൈല്‍സ്, സെയില്‍സ്, മാര്‍ക്കറ്റിങ്, ഐ.ടി, ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ  മേഖലകളില്‍നിന്നുള്ള 60ഓളം ഉദ്യോഗദായകര്‍ പങ്കെടുക്കും. 3000ത്തോളം ജോലി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.   തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ www.privatejobs.employment.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. യോഗ്യത: എസ്.എസ്.എല്‍.സി. സ്പോട്ട് അഡ്മിഷന്‍ ഉണ്ടാകും. ഫോണ്‍: 0495 2370176, 2370179.