കോര്‍പറേഷന്‍തല തദ്ദേശ അദാലത്ത് ഇന്ന്; മന്ത്രിമാര്‍ പങ്കെടുക്കും

കോഴിക്കോട് കോര്‍പറേഷന്‍തല തദ്ദേശ അദാലത്ത് ഇന്ന് (സെപ്റ്റംബര്‍ 7) രാവിലെ 9.30നു കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ (കണ്ടംകുളം ജൂബിലി ഹാള്‍) തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മേയര്‍ ഡോ. ബീന ഫിലിപ്പ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, എംപിമാര്‍, എം എല്‍ എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അദാലത്തില്‍ പരിഗണിക്കുന്നതിനായി ഇതിനകം ഓണ്‍ലൈന്‍ വഴി 369 പരാതികളാണ് ലഭിച്ചത്. ഇതിനു പുറമെ അദാലത്ത് വേദിയിലും അപേക്ഷകള്‍ നല്‍കാന്‍ സൗകര്യമുണ്ടായിരിക്കും. കോര്‍പറേഷന്‍ തലത്തില്‍ നേരിട്ട് അപേക്ഷിച്ചിട്ടും പരിഹാരമാവാത്ത അപേക്ഷകള്‍ മാത്രമാണ് അദാലത്തില്‍ പരിഗണിക്കുക.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000