കോഴിക്കോട്: ഐതിഹ്യങ്ങളും മിത്തുകളും സുന്ദരമായി കോർത്തിണക്കി തൃക്കോട്ടൂർ കഥകളിലൂടെ വായനക്കാരുടെ മനം കവർന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ യു എ ഖാദറിൻ്റെ പേരിലുള്ള ഖാദർ പെരുമ അവാർഡ് 2025
‘പെരുമലയൻ’ എന്ന നോവൽ എഴുതിയ എം വി ജനാർദനന് നൽകും. ഡോ. ഖദീജ മുംതാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യു എ ഖാദർ അനുസ്മരണ സമിതി യോഗത്തിലാണ് തീരുമാനം. 25,000 രൂപ കേഷ് അവാർഡും ഫലകവും പ്രശസ്തിപത്രവും ജനുവരി 12 ന് കോഴിക്കോട് ടൗൺഹാളിൽ ചേരുന്ന യു എ ഖാദർ അനുസ്മരണ പരിപാടിയിൽ നൽകും.
ഖാദർ പെരുമ അവാർഡ് എം വി ജനാർദനന്

