കെ സോമൻ തദ്ദേശ സ്ഥാപന ട്രൈബ്യൂണൽ

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണലായി ജില്ലാ ജഡ്ജി കെ സോമനെ നിയമിച്ച് സർക്കാർ ഉത്തരവായി. നിലവിൽ തിരുവനന്തപുരത്ത് സഹകരണ ട്രൈബ്യൂണലായി പ്രവർത്തിച്ചുവരികയായിരുന്നു.

തളിപ്പറമ്പ് സ്വദേശിയാണ് കെ സോമൻ. എറണാകുളം പോക്സോ കോടതി ജഡ്ജി, വഖഫ് ട്രൈബ്യൂണൽ ചെയർമാൻ, കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000