ഇൻഷുറൻസ് പരിരക്ഷ: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: പരമ്പരാഗത രജിസ്റ്റേർഡ് മത്സ്യബന്ധനയാനവും എഞ്ചിനും 10 ശതമാനം പ്രീമിയം ഒടുക്കി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2012 ജനുവരി 1 ന് ശേഷം വാങ്ങിയ തോണിക്കും എഞ്ചിനുമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. അപേക്ഷകൾ ബേപ്പൂർ, വെള്ളയിൽ, കൊയിലാണ്ടി, വടകര മത്സ്യഭവനുകളിലും നിന്നും ലഭിക്കുന്നതാണ്. കടൽ ക്ഷോഭത്തിലുംമറ്റും പെട്ട് യാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ള യാനങ്ങൾക്ക് മാത്രമേ ഭാവിയിൽ നഷ്ടപരിഹാരം ലഭിക്കുകയുള്ളുവെന്നതിനാൽ ജില്ലയിലെ എല്ലാ പരമ്പരാഗത യാനങ്ങളും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടേണ്ടതുണ്ട്.

പൂരിപ്പിച്ച അപേക്ഷകൾ അതാത് മത്സ്യഭവനുകളിൽ നവംബർ 30 നകം സമർപ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2383780

Leave a Reply

Your email address will not be published. Required fields are marked *