കോഴിക്കോട്: ജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ലാതെയും കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുകയും ചെയ്ത ‘ഇമ്മാക്കുലേറ്റ്’ എന്ന ബോട്ട് കോഴിക്കോട് ഫിഷറീസ് അസി. രജിസ്ട്രാര്‍ കെ വിദ്യാധരന്‍ കസ്റ്റഡിയില്‍ എടുത്തു. ബോട്ട് എറണാകുളത്ത് നിന്നും കോഴിക്കോട്, മാറാട് ഭാഗത്ത് വന്ന് നിയമവിരുദ്ധ മത്സ്യബന്ധനം നടത്തുകയായിരുന്നു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറി. മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് ഫിഷറീസ് ഗാര്‍ഡ് ജിതിന്‍ദാസ്, റെസ്‌ക്യൂ ഗാര്‍ഡുമാരായ ഹമിലേഷ്, മിഥുന്‍ കെ വി എന്നിവരും പരിശോധന ടീമില്‍ ഉണ്ടായിരുന്നു.

