‹

‘ലോകത്തെ മാറ്റുന്ന പോരാട്ടങ്ങളും ജനവിധികളും’ സംവാദം 17 ന്

കോഴിക്കോട്: കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ
ആഭിമുഖ്യത്തിൽ നവംബർ 17 ന് “ലോകത്തെ മാറ്റുന്ന പോരാട്ടങ്ങളും ജനവിധികളും ” എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കും. കോഴിക്കോട് കൈരളി വേദി ഓഡിറ്റോറിയത്തിൽ വൈകീട്ട് 4.30 നാണ് സംവാദം നടക്കുക.

ഡോ.കെ എം സീതിയാണ് വിഷയാവതരണം നടത്തുക തുടർന്നു നടക്കുന്ന സംവാദത്തിൽ പ്രമുഖർ പങ്കെടുക്കും.

ഫ്രാൻസ് മുതൽ അർജന്റീന, ഇന്ത്യ വരെ വരെ നീളുന്ന സമകാലീന ജനകീയ പ്രക്ഷോഭങ്ങളും
അമേരിക്ക, ഇസ്രായേൽ, ബ്രസീൽ തെരഞ്ഞെടുപ്പ് ഫലങ്ങളും ഉയർത്തുന്ന പ്രത്യാശാഭരിതമായ സാഹചര്യത്തെയും
തീവ്ര വലതുപക്ഷ നയങ്ങൾക്കെതിരായി ലോകത്താകെ ആഞ്ഞടിക്കുന്ന ജനരോഷത്തെയും വിശകലന വിധേയമാക്കുന്നതാണ് സംവാദം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000