‹

നേട്ടങ്ങളും നന്മകളും ഇല്ലാതാവുന്ന നാടായി കേരളം അതിവേഗം മാറി: എം സ്വരാജ്            

കോഴിക്കോട്: കഴിഞ്ഞ പത്തുവർഷത്തിൽ ഇടതുപക്ഷം കൊണ്ടുവന്ന നേട്ടങ്ങളും നന്മകളും ഇല്ലാതാവുന്ന നാടായി കേരളം അതിവേഗം മാറുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. പി ലക്ഷ്മണൻ ദിനാചരണം എരഞ്ഞിക്കലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ജീവിതത്തെ ദുഷ്‌കരമാക്കുന്ന നടപടികളുമായാണ് സതീശൻ സർക്കാർ മുന്നോട്ട് പോവുന്നത്. പത്തുവർഷം മാളത്തിലായിരുന്ന വിഷജന്തുക്കളെല്ലാം പുറത്തുചാടിയിട്ടുണ്ടെന്നും സ്വരാജ്‌ പറഞ്ഞു.

സിപിഐ എം മുൻ ജില്ലാക്കമ്മറ്റിയംഗവും ടൗൺ ഏരിയാസെക്രട്ടറിയും നോർത്ത് ഏരിയാകമ്മറ്റിയംഗവുമായിരുന്ന പി ലക്ഷ്മണന്റെ രണ്ടാം ചരമദിനാചരണം എരഞ്ഞിക്കലിൽ നടന്നു. കണ്ടംകുളങ്ങരയിൽ പ്രഭാതഭേരിയും പുഷ്പാർച്ചനയും നടന്നു. സംസ്ഥാനകമ്മിറ്റിയംഗം എ പ്രദീപ് കുമാർ പുഷ്പചക്രം സമർപ്പിച്ചു. വൈകിട്ട് നടന്ന പ്രകടനവും പൊതുയോഗവും സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. നിന്നാരംഭിച്ച പ്രകടനം കണ്ടംകുളങ്ങരയിൽ സമാപിച്ചു. ഏരിയാസെക്രട്ടറി കെ രതീഷ് അധ്യക്ഷനായി. ജില്ലാകമ്മിറ്റിയംഗം ടി വി നിർമ്മലൻ, ഏരിയാകമ്മിറ്റിയംഗം വി പി മനോജ്,ലോക്കൽ സെക്രട്ടറി അബൂബക്കർ സിദ്ധിക്ക് എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000