കെഎസ്ആർടിസി ബസ് ബുള്ളറ്റ് ഇടിച്ച് തെറിപ്പിച്ചു; യുവാവ് മരിച്ചു
കോഴിക്കോട്: കെഎസ്ആർടിസി ബസ് ബുള്ളറ്റിൽ ഇടിച്ച് ബുള്ളറ്റ് യാത്രക്കാരൻ മരിച്ചു.
കാട്ടിലപീടിക പള്ളിയാറക്കൽ സോനു സുധീഷ് (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9:20–ഓടെ പുതിയങ്ങാടി അത്താണിക്കലിലാണ് അപകടം. നഗരത്തിൽനിന്ന് തലശേരിയിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കെഎസ്ആർടിസി ആണ് എതിർവശത്തുനിന്ന് വരികയായിരുന്ന ബുള്ളറ്റിൽ ഇടിച്ചത്. കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇയാളുടെ ദേഹത്തുകൂടെ ബസ് കയറിയിറങ്ങി. നാട്ടുകാരും ട്രോമാകെയർ യൂണിറ്റ്
വളന്റിയർമാരും ചേർന്നാണ് യുവാവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
അമ്മ: ബീന. അച്ഛൻ: സുധീഷ്. സഹോദരി: സൂര്യ.