കോഴിക്കോട്: ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫയര്‍മാന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം, എന്‍.ടി.സി/എന്‍.എ.സി (ബോയിലര്‍). പ്രായപരിധി: 2024 ജനുവരി ഒന്നിന് 18-41 (നിയമാനുസൃത വയസ്സിളവ് ലഭിക്കും). നവംബര്‍ 27ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. പ്രതിമാസ വേതനം: 16500-35700. ഫോണ്‍: 0495 -2370179.

