‹

തെരഞ്ഞെടുപ്പ് ബോധവൽക്കരണവുമായി ചാക്യാരും

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ചാക്യാർ കൂത്ത് സംഘടിപ്പിച്ചു. ജില്ലാ സ്വീപ് സെൽ, കോഴിക്കോട് ജില്ലാ നെഹ്റു യുവ കേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗോകുലം മാളിലായിരുന്നു ചാക്യാർകൂത്ത് നടന്നത്.

വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകത, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാധാന്യം എന്നിവ ഉൾപ്പെടുത്തിയായിരുന്നു കൂത്ത് അരങ്ങേറിയത്.   പൊതിയിൽ നാരായണ ചാക്യാരാണ് വളരെ വ്യത്യസ്തമാർന്ന  കൂത്ത് പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്. സ്വീപ് അസിസ്റ്റൻറ് നോഡൽ ഓഫീസർ വി ഹനസ്, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി അനൂപ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000