ഡീലിമിറ്റേഷന്‍ കമീഷന്‍ ഹിയറിങ് 24ന്

കോഴിക്കോട്: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിര്‍ദേശങ്ങളിലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിനായി സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷന്‍ ജൂണ്‍ 24ന് രാവിലെ ഒമ്പത് മുതല്‍ പത്ത് വരെ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ഹിയറിങ് നടത്തും. നിശ്ചിത സമയപരിധിക്ക് മുമ്പ് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിച്ചവര്‍, മാസ് പെറ്റീഷന്‍ നല്‍കിയവര്‍ എന്നിവരില്‍നിന്ന് ഒരു പ്രതിനിധിക്ക് പങ്കെടുക്കാം. 
ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും അന്വേഷണ ഉദ്യോഗസ്ഥരും ഡിലിമിറ്റേഷന്‍ കമീഷന്‍ അനുവദിച്ച സമയത്ത് രേഖകള്‍ സഹിതം ഹാജരാകണം. ഹിയറിങ് തിയതി, സമയം, വേദി എന്നിവ സംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം.