സാംസ്‌കാരിക കേന്ദ്രം ഉദ്ഘാടനം
കോഴിക്കോട്: കൊയിലാണ്ടി നഗരസഭ 18ാം വാര്‍ഡിലെ അറുവയല്‍ സാംസ്‌കാരിക കേന്ദ്രം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ കെ എ ഇന്ദിര, കെ ഷിജു, ഇ കെ അജിത്ത്, വാര്‍ഡ് കൗണ്‍സിലര്‍ സി സുധ, അസി. എന്‍ജിനീയര്‍ കെ ശിവപ്രസാദ്, കെ വി ഷീജ, പി കെ ഷിജു, പി രാമകൃഷ്ണന്‍, പി പത്മനാഭന്‍, കെ ഷാജി, കെ കെ നാരായണന്‍, കെ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.