ശിശുദിന വാരാഘോഷം: ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വടകര പുതിയ സ്റ്റാന്റിന് സമീപം പൊതു ജനങ്ങൾക്കായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ‘എല്ലാ കുട്ടികൾക്കും എല്ലാ അവകാശങ്ങളും’ എന്ന ഈ വർഷത്തെ ശിശുദിന തീം അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.

വടകര റൂറൽ പോലീസ് എഎസ്ഐ ഷീബ, കുരിക്കിലാട് കോ – ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അമയ എന്നിവർ കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള ക്ലാസ് നയിച്ചു. റെസ്ക്യു ഓഫീസർ ജൻസിജ, അമൽജിത്ത് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കുരിക്കിലാട് കോ – ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000