കേന്ദ്ര നിയമം പരിഷ്കരിക്കണം: നാഷണലിസ്റ്റ് കിസാൻസഭ

കോഴിക്കോട്: കേന്ദ്ര വനം വന്യജീവി നിയമം പരിഷ്കരിക്കണമെന്ന് നാഷണലിസ്റ്റ് കിസാൻസഭ  ജില്ലാ പ്രസിഡൻ്റ് വി രാജൻ മാസ്റ്റർ,
സംസ്ഥാന ജനറൽ സെക്രട്ടറി കെ പി കൃഷ്ണൻ കുട്ടി, ഒ ഡി തോമസ്,
ജനറൽ സെക്രട്ടറി സി പി അബ്ദുറഹിമാൻ എന്നിവർ അഭ്യർത്ഥിച്ചു.

ഉൾവനങ്ങളിൽ കാട്ടുമൃഗങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കി അവ നാട്ടിലിറങ്ങുന്നത് തടയുക, നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവെക്കാനുള്ള സാങ്കേതികതടസ്സങ്ങൾ ഒഴിവാക്കുക. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങൾ മനുഷ്യ ജീവനും കൃഷിയും നശിപ്പിക്കുന്നത് തടയാനാവശ്യമായ നടപടികൾ സ്വീകരിക്കുക നാശനഷ്ടം വരുന്നവർക്ക് നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000