‹

നൊമ്പരങ്ങൾ

ശ്രീലത

ആഗ്രഹങ്ങൾ നീലാകാശം പോലെ
നീലക്കടൽപോലെ
പടർന്നു കിടക്കുമ്പോൾ
കടമകൾ  നിറവേറ്റുവാൻ
കാണിക്കുന്ന താൽപര്യങ്ങൾ…..
എങ്കിലുമീ ആഗ്രഹങ്ങളും കടമകളും തമ്മിൽ കുടുങ്ങിക്കിടന്നുലയുന്ന
ഹൃദയ നൊമ്പരങ്ങൾ
കാണാതെ പോകുന്ന
നിർവികാരനായ മനുഷ്യർ
ആഗ്രഹങ്ങൾ നിറവേറ്റാൻ
ക്രൂരനായ് രസിക്കുന്നു ചിലർ
ത്യാഗരായ് സഹിക്കുന്നു ചിലർ
അതറിയാതെ പോകുന്നു
നമ്മൾ…..

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000