പ്ലോഗിങ് ചലഞ്ചിലൂടെ ശേഖരിച്ചത് 178 കിലോ പ്ലാസ്റ്റിക് മാലിന്യം

കോഴിക്കോട്: ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നേതൃത്വത്തിൽ ഗോതീശ്വരം ബീച്ച് മുതൽ ബേപ്പൂർ ബീച്ച് വരെ പ്ലോഗിങ് ചലഞ്ച് സംഘടിപ്പിച്ചു.

ബേപ്പൂർ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ്, എസ്പിസി വിദ്യാർത്ഥികളാണ് മാരത്തോണിന്റെ ഭാഗമായത്.  ഗോതീശ്വരം ബീച്ച് മുതൽ ബേപ്പൂർ ബീച്ച് വരെ വഴിയരികിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു കൊണ്ടാണ് പ്ലോഗിങ് ചലഞ്ച് സംഘടിപ്പിച്ചത്. 

ചലഞ്ചിന്റെ ഭാഗമായി മാരത്തോൺ അവസാനിക്കുന്ന ഘട്ടത്തിൽ 178 കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ഏറ്റവും കൂടുതൽ (22 കിലോ) പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച എസ്പിസി കേഡറ്റ് മുഹമ്മദ് സയാന് സമാപന പരിപാടിയിൽ ഉപഹാരം നൽകി. 

മാരത്തോൺ  കോർപ്പറേഷൻ കൗൺസിലർ കെ രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു.  കോർപ്പറേഷൻ  കൗൺസിലർ കെ സുരേഷ് മുഖ്യാതിഥിയായി.  സമാപനത്തിൽ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ടി കെ ഷമീന ഉപഹാര സമർപ്പണം നടത്തി. പരിപാടിക്ക്  ഡിടിപിസി മാനേജർ പി നിഖിൽ ഹരിദാസ്, പാർവതി സജീവ്, നോയൽ ജോസഫ് എന്നിവർ നേതൃത്വം നൽകി. വൈകീട്ട് ചാലിയം ബീച്ചിൽ ഫാറൂഖ് കോളേജ് എൻഎസ്എസ് വളണ്ടിയർമാർ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000