വെറ്ററിനറി ഡോക്ടര്‍ നിയമനം
കോഴിക്കോട്: ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം പ്രകാരം ജില്ലയിലെ തൂണേരി, കൊടുവള്ളി ബ്ലോക്കുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ താല്ക്കാലിക ഒഴിവുണ്ട് (ഒന്ന് വീതം). ഈ ഒഴിവുകളിലേക്ക് പരമാവധി 90 ദിവസം വരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്തംബര്‍ 13 ന് രാവിലെ 10.30 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവരുമായിരിക്കണം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഇന്റര്‍വ്യൂവിന് എത്തണം.