വെറ്ററിനറി ഡോക്ടര്‍ അഭിമുഖം നാളെ

കോഴിക്കോട്: ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല അടിയന്തിര ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടര്‍മാരെ 90  ദിവസത്തേക്ക് താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്   അപേക്ഷ  ക്ഷണിച്ചു.   നിലവിലുള്ള ഒഴിവുകളിലേക്കും ഉടന്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകര്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവരും, വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം  നാളെ (സെപ്തംബര്‍ 24) രാവിലെ 11 ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.