ഉദയം പദ്ധതിയിൽ  ഒഴിവുകൾ

കോഴിക്കോട്: ഉദയം പദ്ധതിയിൽ വിവിധ ഒഴിവുകൾ. കെയർ ടേക്കർ : യോഗ്യത – 10 ക്ലാസ് പാസ്  കൂടാതെ   പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന് വേണ്ടി /  തെരുവിൽ ജീവിക്കേണ്ടി വന്നവർക്കായുള്ള / ഭിക്ഷാടനത്തിൽ എർപ്പടേണ്ടി വന്നവർക്കായുള്ള പദ്ധതികളിൽ കെയർ ടേക്കർ ആയി കുറഞ്ഞത്  മൂന്നു മാസം ഉള്ള ജോലി പരിചയം നിർബന്ധം അല്ലെങ്കിൽ  ഓൾഡ് ഏജ്  ഹോ൦ / നഴ്സിംഗ് അറ്റന്റന്റ് / ആശുപത്രികളിൽ  രോഗീ പരിചരണ൦  എന്നിവയിൽ  കുറഞ്ഞത് മൂന്നു മാസം പ്രവൃത്തി പരിചയം നിർബന്ധം.  2 & 4 വീലർ ഡ്രൈവിംഗ്  ലൈസൻസും ഡ്രൈവിംഗ് ജോലി പരിചയവും ഉള്ളവർക്ക് മുൻഗണന. ഹിന്ദി / ഇംഗ്ലീഷ് / സൗത്ത് ഇന്ത്യൻ ഭാഷകളിലുള്ള അറിവ് (സംസാരിക്കാൻ & എഴുതാൻ ) അഭികാമ്യം. 2025 നവംബർ ഒന്നിന്  55 വയസ്സ് പൂർത്തിയാകരുത്.

മാനേജർ :  യോഗ്യത- സോഷ്യൽ വർക്കിൽ ബിരുദം (Bachelor’s Degree in Social Work) കൂടാതെ കുറഞ്ഞത് ഒരു വർഷം  പ്രവർത്തിച്ചിട്ടുള്ള പരിചയം വേണം. അല്ലെങ്കിൽ സോഷ്യൽ വർക്കിൽ  ബിരുദാനന്തര ബിരുദം ( സ്പെഷലൈസേഷൻ – MPSW നേടിയവർക്ക് മുൻഗണന)
കൂടാതെ കുറഞ്ഞത് ആറു മാസ
പ്രവൃത്തി പരിചയം നിർബന്ധം. ഹിന്ദി / ഇംഗ്ലീഷ് / സൗത്ത് ഇന്ത്യൻ ഭാഷകളിലുള്ള അറിവ് (സംസാരിക്കാൻ & എഴുതാൻ ) അഭികാമ്യം. തെരുവിൽ ജീവിക്കേണ്ടി വന്നവർക്കായുള്ള / ഭിക്ഷാടനത്തിൽ എർപ്പടേണ്ടി വന്നവർക്കായുള്ള പദ്ധതിയിൽ / പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന് വേണ്ടി /  അല്ലെങ്കിൽ സമാന സ്വഭാവമുള്ള പദ്ധതികളിൽ ജോലി പരിചയം അഭികാമ്യം.

എല്ലാ ഒഴിവിലേക്കും കോഴിക്കോട്  ജില്ലയിൽ – പ്രത്യേകിച്ച്  കോഴിക്കോട്  കോർപറേഷൻ പരിധിയിൽ   താമസിക്കുന്നവർക്ക്  മുൻഗണന. ബയോഡാറ്റയും , വിദ്യാഭ്യാസ-ജോലി പരിചയ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും കൂടാതെ ഇവയുടെ  ഒരു ഫോട്ടോകോപ്പിയും നിർബന്ധമായും കൊണ്ട് വരണം. എഴുത്തു പരീക്ഷ അല്ലെങ്കിൽ ഇന്റർവ്യൂ അല്ലെങ്കിൽ രണ്ടും കൂടി നടത്തപ്പെടുന്ന തിയ്യതി  – 04/11/2025  ഉച്ചക്ക് 2   മണി . സ്ഥലം: ഉദയം ഹോം,  ഗവ: ത്വക് രോഗാശുപത്രി ക്യാംപസ്, ചേവായൂർ, കോഴിക്കോട്. ഫോൺ – 9207391138. ഉദയം പദ്ധതിയെപ്പറ്റി കൂടുതൽ അറിയാൻ – https://www.udayam.kerala.gov.in/

Leave a Reply

Your email address will not be published. Required fields are marked *