‘വി കെയർ’ രണ്ടാംഘട്ട ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം മന്ത്രി ബിന്ദു നിർവഹിക്കും

കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതിയായ ‘വി കെയറി’ന്റെ രണ്ടാംഘട്ട ഫണ്ട് സമാഹാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം
സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു നിർവഹിക്കും. 

സെപ്റ്റംബർ 30 ന് രാവിലെ 10.30 ന് കോഴിക്കോട് പ്രൊവിഡൻസ് കോളേജിലാണ് പരിപാടി. 

ചടങ്ങിൽ
പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയ എൻഎസ്എസ്,  എൻസിസി വളണ്ടിയർമാർക്കുള്ള അവാർഡ് വിതരണവും മന്ത്രി നിർവഹിക്കും.

ഗുരുതര രോഗബാധിതർക്ക് അവയവ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ജീവൻരക്ഷാ ചികിത്സകൾക്ക് ധനസഹായം അനുവദിച്ച് പുതുജീവൻ നൽകുന്ന പദ്ധതിയാണ് വി കെയർ. 

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000