കോഴിക്കോട്: ഗവ മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, KASP ന് കീഴിൽ സിസ്റ്റം മാനേജർ (ഒരു ഒഴിവ്) ഒരു വർഷ കാലയളവിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു. വയസ്സ് 20-45. 720 രൂപ പ്രതിദിന വേതനം. യോഗ്യത – കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്/കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസിൽ ഡിപ്ലോമ. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 15 ന് രാവിലെ 11 ന് ഐ.എം.സി.എച്ച്. സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

