കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ എച്ച്ഡിഎസിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് ഓക്‌സിജന്‍ പ്ലാന്റ് ഓപറേറ്ററെ നിയമിക്കും. യോഗ്യത: ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്/മെഡിക്കല്‍ ഇലക്ട്രോണിക്സ്/മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമയും മെഡിക്കല്‍ ഗ്യാസില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഐടിഐയും മെഡിക്കല്‍ ഗ്യാസ് കമ്പനികളിലോ ഓക്സിജന്‍ പ്ലാന്റിലോ മെഡിക്കല്‍ ഗ്യാസ് ഓപറേഷനിലോ പ്രവൃത്തി പരിചയവും. ജൂലൈ 25ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2355900.

