കോഴിക്കോട്: എം ജഷീന രചിച്ച ‘ നിപാ: സാക്ഷികള്‍ സാക്ഷ്യങ്ങള്‍’ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ടി പി രാമകൃഷ്ണന്‍ എംഎൽഎ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. ഡോ. മാര്‍ട്ടിന്‍ പയ്യപ്പള്ളി പുസ്തകം ഏറ്റുവാങ്ങി. നടൻ പ്രേംകുമാർ, ഹംസ ആലുങ്ങല്‍, പി കെ ഗോപി, കരീം യൂസഫ്, പ്രശോഭ് സാകല്യം എന്നിവര്‍ പങ്കെടുത്തു. പേരക്ക ബുക്സാണ് പ്രസാധകർ. ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് സീനിയർ റിപ്പോർട്ടറാണ് ജഷീന.
നിപാ: സാക്ഷികൾ സാക്ഷ്യങ്ങൾ പ്രകാശനം

