‹

ഇംഹാൻസിൽ മിൽമ ഔട്ട്‌ലെറ്റ്

കോഴിക്കോട്: മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ചികിത്സയും പുനരധിവാസവും തൊഴിൽ പരിശീലനവും നൽകി സ്വയം പര്യാപ്‌തതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇംഹാൻസിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന റിക്കവറി ഫെസിലിറ്റേഷൻ യൂണിറ്റ് (ആർ.എഫ്.യു) മിൽമയുടെ സഹകരണത്തോടെ ഇംഹാൻസ് ക്യാമ്പസിൽ പുതിയ മിൽമ ഔട്ട്ലറ്റ് ആരംഭിച്ചു. ആർ.എഫ്.യു ഗുണഭോക്താക്കൾക്ക് തൊഴിൽ പരിശീലനം നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കെ ജയന്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ അഞ്ജു മോഹൻ ആദ്യ പർച്ചേസ് സ്വീകരിച്ചു. നോഡൽ ഓഫീസർ ഡോ. ജോബിൻ ടോം ആമുഖ പ്രസംഗവും ഇംഹാൻസ് ഡയറക്ട്ടർ ഡോ. ടി എം ഷിബുകുമാർ  മുഖ്യപ്രഭാഷണവും നടത്തി. മിൽമ ജനറൽ മാനേജർ ആർ. എസ് വിനോദ് കുമാർ മുഖ്യാതിഥിയായി.  അസിസ്റ്റൻറ് മാർക്കറ്റിംഗ്‌ മാനേജർ അരുൺ കുര്യൻ, ആർ.എഫ്.യു പ്രോജക്ട് കോ-ഓർഡിനേറ്റർ വി.കെ മഹറുന്നിസ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ആർ.എഫ്.യു ഗുണഭോക്താക്കൾക്ക് തൊഴിൽ അവസരങ്ങൾ നൽകിയ സ്വകാര്യ സ്ഥാപന ഉടമകളെ ആദരിച്ചു. 

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000