ഇ.സി.ജി. ടെക്നിഷ്യൻ നിയമനം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇ.സി.ജി. ടെക്നീഷ്യനെ നിയമിക്കുന്നത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
യോഗ്യത: കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം.
പ്രായപരിധി: 18 നും ഇടയിൽ 45 നും മദ്ധ്യേ.
ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ ആറിന് 11 ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകേണ്ടതാണ്.
മെഡിക്കൽ ഓഫീസർ നിയമനം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കെ.എ.എസ്.പി യ്ക്ക് കീഴിൽ തീവ്ര പരിചരണ വിഭാഗത്തിൽ മെഡിക്കൽ ഓഫീസറെ താത്കാലികമായി നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എം.ബി.ബി.എസ്, എം.ഡി (ശിശുരോഗ വിഭാഗം), ഡി.എം/ക്രിട്ടിക്കൽ കെയറിൽ ഫെൽലോഷിപ്പ്.
ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ മൂന്നിന് 11 ന് ഐ.എം.സി.എച്ച്. സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകേണ്ടതാണ്.