മലബാര്‍ മില്‍മ 100 വൃക്ഷത്തൈകള്‍ നട്ടു
കോഴിക്കോട്: മലബാര്‍ മില്‍മയും കേരള വനം വന്യജീവി വകുപ്പ് കോഴിക്കോട് സാമൂഹ്യ
വനവത്കരണ വിഭാഗവും ചേര്‍ന്ന് 2024 വര്‍ഷത്തെ വന മഹോത്സവത്തിന്റെ ഭാഗമായി 100
വൃക്ഷത്തൈകള്‍ നട്ടു.
മലബാര്‍ മില്‍മയുടെ പെരിങ്ങളത്തെ ഹെഡ്ഓഫീസില്‍ നടന്ന വൃക്ഷത്തൈ നടല്‍ ചടങ്ങിന്റെ ഉദ്ഘാടനം സത്യപ്രഭ (അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, സാമൂഹ്യ വന വല്‍ക്കരണ വിഭാഗം, കോഴിക്കോട്) നിര്‍വഹിച്ചു. മലബാര്‍ മില്‍മ മാനേജിങ് ഡയറക്ടര്‍ കെ സി ജെയിംസ് സംസാരിച്ചു. ജനറല്‍ മാനേജര്‍ എന്‍ കെ പ്രേംലാല്‍, എഞ്ചിനീയറിംഗ് വിഭാഗം സീനിയര്‍ മാനേ ജര്, കെ പ്രേമാനന്ദന് കോഴിക്കോട് ഡയറി സീനിയര്‍ മാനേജര്‍ ആര് എസ് വിനോദ്കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കുചേര്‍ന്നു.