അടുക്കള സൗകര്യം ഒരുക്കിയത് ക്രെഡിറ്റ് അക്സസ് ഗ്രാമീണ ലിമിറ്റഡ്
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന ഉദയം പ്രൊജക്ടിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന ചേവായൂർ ഉദയം ഹോമിൽ കേന്ദ്രീകൃത അടുക്കള തുടങ്ങി. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ക്രെഡിറ്റ് അക്സസ് ഗ്രാമീണ ലിമിറ്റഡിന്റെ ഭാഗമായ ക്രെഡിറ്റ് അക്സസ് ഇന്ത്യ ഫൗണ്ടേഷൻ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായാണ് പത്തു ലക്ഷം ചെലവ് വരുന്ന അടുക്കള സൗകര്യം ഒരുക്കിയത്.
ക്രെഡിറ്റ് അക്സസ് ഗ്രാമീൺ ലിമിറ്റഡ് സിഇഒ ഗണേഷ് നാരായണൻ മുഖ്യാതിഥിയായി. സതീഷ് റാവു, തട്ടേ ത്രിനാധ്, ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി, ഉദയം ഹോം അന്തേവാസി ജോസഫ് പൗലോസ് എന്നിവർ സംസാരിച്ചു. മഞ്ജുനാഥ്, ജഗദീഷ് ജിബി എന്നിവർ വേദിയിൽ സന്നിഹിതരായി. ഉദയം പദ്ധതി സ്പെഷൽ ഓഫീസർ ഡോ. ജി രാഗേഷ് സ്വാഗതവും കോ- ഓർഡിനേറ്റർ കം സൂപ്രണ്ട് പി സജീർ നന്ദിയും പറഞ്ഞു.
ഉദയം ഹോമുകൾക്ക് അടുക്കള

