കോഴിക്കോട്: നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ കുക്ക് തസ്തികയിലേക്ക് മാർച്ച് 25ന് ഉച്ചയ്ക്ക് 1.30 ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത – എസ്.എസ്.എൽ.സി പാസ്സ്, ഏകീകൃത ശമ്പളം-10,500/, പ്രായ പരിധി- 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നാഷണൽ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസിൽ എത്തരണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. .ഫോൺ- 0495-2923213, www.nam.kerala.gov.in

