പ്രമേഹ രോഗികൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്നു

കോഴിക്കോട്: ബിപിഎൽ വിഭാഗത്തിൽപ്പെട്ട പ്രമേഹ രോഗികൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതിയായ വയോമധുരം വഴി ഗ്ലൂക്കോമീറ്റർ ലഭിച്ചവർക്ക് അഡീഷണൽ സ്ട്രിപ് ലഭിക്കുന്നതിനും പുതിയതായി ഗ്ലൂക്കോമീറ്റർ ലഭിക്കുന്നതിനും അപേക്ഷകൾ ക്ഷണിച്ചു. അക്ഷയ മുഖേനയോ നേരിട്ടോ www.sjd.kerala.gov.in എന്ന വെബ്സൈറ്റിലെ സുനീതി പോർട്ടൽ വഴി നേരിട്ടോ അപേക്ഷിക്കാവുന്നതാണ്. (https://suneethi.sjd.kerala.gov.in) 0495-2371911, 8714621986