കോഴിക്കോട്: ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ 53-ാം വാർഷികവും നവീകരിച്ച ഒ പി ബ്ലോക്കുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. മേയർ ഒ.സദാശിവൻ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി ചെയർമാൻ പ്രൊഫ. പി.ടി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സി. പി. സലിം മുഖ്യാതിഥിയായി.
സി. ഇ. ഒ. എ. വി. സന്തോഷ് കുമാർ, ഡി. സി. എം. അരുൺ ശിവശങ്കർ, ഡയറക്ടർ സന്നാഫ് പാലക്കണ്ടി എന്നിവർ സംസാരിച്ചു. ആശുപത്രിയിലെ ജീവനക്കാരുടെ വിവിധ കലാപരിപാടികളുമുണ്ടായി.
കോ -ഓപ്. ഹോസ്പിറ്റൽ വാർഷികവും ഒ പി ബ്ലോക്ക് ഉദ്ഘാടനവും

