‹

ഡെങ്കിപ്പനി: ജാഗ്രത പുലർത്തണം


കോഴിക്കോട്: ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അതിശക്തമായ പനി, ശരീര വേദന, തലവേദന, ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ ഉള്ളവർ ഉടനടി ചികിത്സ തേടേണ്ടതും, പനി മാറിക്കഴിഞ്ഞാൽ ഒരാഴ്ച്ചത്തെ വിശ്രമം എടുക്കേണ്ടതുമാണ്. കൊതുക് കടി മൂലം പകരുന്ന ഈ രോഗം തടയുന്നതിന് അവരവരുടെ വീടുകളിൽ കൊതുക് വളരുവാനുള്ള സാഹചര്യം ഇല്ല എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണെന്നു. പൊതുജന പങ്കാളിത്തത്തോടു കൂടി മാത്രമേ കൊതുക് നിയന്ത്രണവും, രോഗ നിയന്ത്രണവും സാധ്യമാവുകയുള്ളൂവെന്നും  ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000