കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു

കൂടരഞ്ഞി: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 200 ലധികം കുട്ടികൾ പങ്കെടുത്ത പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.

കുട്ടികളുടെ പാനൽ പ്രതിനിധികൾ നിയന്ത്രിച്ച ഹരിത പാർലമെന്റ് ഗ്രാമപഞ്ചായത്ത് നടപ്പാക്കി വരുന്ന സമ്പൂർണ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഗ്രാമപഞ്ചായത്തിനു വേണ്ടി അസിസ്റ്റന്റ് സെക്രട്ടറി സൂരജ് അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ കുട്ടികൾ നിർദ്ദേശങ്ങളും ചോദ്യങ്ങളും ഉന്നയിക്കുകയുണ്ടായി. കുട്ടികളുടെ അഭിപ്രായ-നിർദ്ദേശങ്ങൾക്ക് സെക്രട്ടറി മറുപടി പറഞ്ഞു. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട പ്രതിജ്ഞയോടെയാണ് ഹരിത സഭ ആരംഭിച്ചത്.

ചടങ്ങിന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി എസ് രവീന്ദ്രൻ, ജോസ് തോമസ്, റോസ്‌ലി ജോസ് എന്നിവർ നേതൃത്വം നൽകി. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടന്ന പരിപാടിയിൽ ഫാക്കൽറ്റി അംഗം ബാബു വേങ്ങേരി ക്ലാസ്സ്‌ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *