മരുതോങ്കര: ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം വാള്യം പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ കെ വി ഗോവിന്ദന് നൽകിയാണ് പ്രകാശനം ചെയ്തത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് അധ്യക്ഷത വഹിച്ചു.ശോഭ അശോകൻ, ഡന്നീസ് തോമസ്, തോമസ് കാഞ്ഞിരത്തിങ്കൽ , ബയോ ഡൈവേഴ്സിറ്റി ജില്ലാ കോഡിനേറ്റർ മഞ്ജു എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി വി സുജിത്ത് സ്വാഗതവും അസി. സെക്രട്ടറി അഞ്ജനാ പോൾ നന്ദിയും പറഞ്ഞു.
ജില്ലയിലെ ജൈവ വൈവിധ്യ രജിസ്റ്റർ പ്രസിദ്ധികരിച്ച മൂന്നാമത്തെ പഞ്ചായത്തും സംസ്ഥാനത്തെ അഞ്ചാമത്തെ പഞ്ചായത്തുമാണ് മരുതോങ്കര ഗ്രാമ പഞ്ചായത്ത്.

