കോഴിക്കോട്: ഇംഹാൻസും പട്ടികവർഗ വികസന വകുപ്പും ചേർന്ന നടത്തുന്ന വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിന് വീടുകളിൽ ചെന്ന് നേരിട്ട് കണ്ട് രോഗനിർണയവും ചികിത്സയും നടത്തുന്ന ട്രൈബൽ മെന്റൽ ഹെൽത്ത് പ്രോജക്ട് എന്ന പദ്ധതിയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടൂകൂടിയ അപേക്ഷകൾ മാർച്ച് 25 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടർ, ഇംഹാൻസ്, മെഡിക്കൽ കോളേജ് എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. www.imhans.ac.in

