ലഹരി വിരുദ്ധ പൈതൃക നടത്തം നാളെ

മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: മലബാർ ടൂറിസം കൗൺസിലിന്റെയും മെക് 7 ഹെൽത്ത്‌ ക്ലബിന്റെയും സഹകരണത്തോടെ കാലിക്കറ്റ്‌ ചേംബർ  ഓഫ് കൊമേഴ്‌സ്   ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വിരുദ്ധ പൈതൃക രാത്രി നടത്തം മാർച്ച് 15 ന് രാത്രി 9:30ന് പഴയ കോർപറേഷൻ ഓഫീസ് പരിസരത്ത്  ഗാന്ധിസ്‌മൃതി മണ്ഡപത്തിൽ  മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കെ കെ മൊയ്തീൻ കുട്ടി ഐ പി എസ് ഫ്ലാഗ് ഓഫ് ചെയ്യുന്ന യാത്രയിൽ നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

കോഴിക്കോട് നഗരത്തിന്റെ ചരിത്രവും പൈതൃകവും സംസ്കാരവും പുതിയ തലമുറക്ക് കാണാനും അടുത്തറിയുന്നതിന്റെ ഭാഗമായി മദർ  ഓഫ് ഗോഡ് ചർച്,  ഫ്രഞ്ച് കോളനി, ഗുജറാത്തി തെരുവ്, ബോറ മസ്ജിദ്, കുറ്റിച്ചിറ, ജിഫ്രി ഹൗസ്, മിശ്കാൽ പള്ളി തുടങ്ങിയ ചരിത്ര പ്രധാനമായ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കും.

ജില്ലയിലെ ടൂറിസം സാദ്ധ്യതകൾ പ്രോത്സാഹിപ്പിക്കുക, സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മയക്കുമരുന്നുകൾക്കെതിരെ ബോധവാന്മാരാക്കുക എന്നീ  ഉദ്ദേശ്യങ്ങളോടെ നടത്തുന്ന പ്രസ്തുത പരിപാടിയിൽ പങ്കെടുക്കേണ്ടവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന്  ഡയറക്ടർ  ടി പി എം ഹാഷിർ അലി അറിയിച്ചു. (+919349112844).