പാലിയേറ്റീവ് മേഖല: വിദ്യാർഥികളുടെ പങ്ക് അനിവാര്യം – മേയർ

കോഴിക്കോട്: പാലിയേറ്റീവ് മേഖലക്ക് വിദ്യാർത്ഥികളുടെ പങ്ക് അനിവാര്യമാണെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളേജും എൻഎസ്എസ് യൂണിറ്റും അരീക്കാട് ദയാ പാലിയേറ്റീവും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റിവ് പേഷ്യന്റ് സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.

കോളേജ് പ്രിൻസിപ്പൽ ഡോ. പി പ്രിയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ എം ഹനീഫ റിപ്പോർട്ട് അവതരിപ്പിച്ചു. മജീദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് രക്ഷാധികാരി കെ പി ഉമ്മറിനെ മേയർ ആദരിച്ചു. രോഗികൾക്കുള്ളഗിഫ്റ്റ് വിതരണംവി മുസ്തഫ നിർവഹിച്ചു.

വി കെ സി മമ്മദ് കോയ, കൗൺസിലർമാരായ രമ്യ സന്തോഷ്, അജിബാ ഷമീൽ, മൈമൂന ടീച്ചർ, പ്രേമലത, മുൻ കൗൺസിലർമാരായ എം കുഞ്ഞാമുട്ടി, ഷമിൽ തങ്ങൾ, ഫറോക്ക് മുനിസിപ്പൽ ചെയർമാൻ എൻ സി. അബ്ദുൽ റസാക്ക്, രാജീവ് തിരുവച്ചിറ, ഡോ. മോൻസി മാത്യു, ഡോ. പി ഷൈനി, ഡോ. സി പി മുനീർ,ഡോ. വി ഷാനിബ തുടങ്ങിയവർ സംസാരിച്ചു. രോഗിയുടെയും കൂട്ടിരിപ്പുകാരുടെയും മനസികോല്ലാസത്തിനായി വിദ്യാർത്ഥികളും വളണ്ടിയർമാരും ചേർന്നൊരുക്കിയ കലാപരിപാടികളും അരങ്ങേറി.

ട്രസ്റ്റ് ചെയർമാൻ റിയാസ് അരീക്കാട് സ്വാഗതവും പാലിയേറ്റീവ് കൺവീനർ ഹബീബ് റഹ്‌മാൻ നന്ദിയും പറഞ്ഞു.