പുതുവത്സര സംഗീതവിരുന്ന്

കോഴിക്കോട്: കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) ന്യൂ ഇയറിനോടനുബന്ധിച്ച് സംഗീതവിരുന്ന് സംഘടിപ്പിച്ചു. വോക്കൽ ആർട്ടിസ്റ്റ് വെൽഫെയർ (VAWA) സഹകരിച്ചാണ് സ്വരക്കൂട്ട് സംഗീത വിരുന്ന് ഒരുക്കിയത്.
കനോലി പാർക്കിലെ ലളിത കലാ കേന്ദ്ര അങ്കണത്തിൽ നടത്തിയ സംഗീതനിശ കല സെക്രട്ടറി അഡ്വ. കെ പി അശോക് കുമാർ ഉൽഘാടനം ചെയ്തു. VAWA പ്രസിഡന്റ്‌ ഉമേഷ്‌ പന്തിരാങ്കാവ് അധ്യക്ഷത വഹിച്ചു. കോഴിക്കോട്ടെ 25 ഓളം ഗായകർ ഗാനം ആലപിച്ചു.
ട്രഷറർ കെ സുബൈർ,
ജോയിന്റ് സെക്രട്ടറിമാരായ സന്നാഫ് പാലക്കണ്ടി,
കെ സി സുരേന്ദ്രൻ, വൈസ് പ്രസിഡന്റ്‌ എൻ ചന്ദ്രൻ,
പി കെ കൃഷ്ണനുണ്ണി രാജ, ടി പി എം ഹാഷിറലി, ആർ ജയന്ത്കുമാർ, മുൻ കൗൺസിലർ ഹൻസജയന്ത് എന്നിവർ സംസാരിച്ചു. എസ് കെ. കിണാശ്ശേരി സ്വാഗതവും മഹേഷ്‌ കുന്നത്ത് പാലം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *