വാക്ക് ഇൻ ഇന്റർവ്യൂ


കോഴിക്കോട്: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് മേഖലാ കാര്യാലയത്തിന് കീഴിലെ മേഖലാ ലബോറട്ടറിയിലേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസുമാരെ തെരഞ്ഞെടുക്കുന്നു. 2024 ജനുവരി ഒന്നിന് 28 വയസ്സ് കവിയരുത്. യോഗ്യത : ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും കെമിസ്ട്രി/മൈക്രോ ബയോളജി എൻവയോൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം. (മുൻപ് ബോർഡിൽ അപ്രന്റിസ് പരിശീലനം നേടിയവർ അപേക്ഷിക്കേണ്ടതില്ല.) ഫെബ്രുവരി അഞ്ചിന് രാവിലെ 10 മണി മുതൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസൽ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെ), ആറ് മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് മേഖലാ കാര്യാലയത്തിൽ നേരിട്ട് ഹാജരാവേണ്ടതാണ്. ഫോൺ : 0495 2300744

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000